Kerala
കോട്ടയത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ തീപ്പിടിത്തം; ഒരു കട പൂര്‍ണമായി കത്തിനശിച്ചു
മൂന്ന് കടകളിലാണ് തീ പടര്‍ന്നത്. തീയണയ്ക്കാന്‍ അഗ്നിശമന സേനാ യൂനിറ്റുകളുടെ തീവ്രശ്രമം.
കോട്ടയം | കോട്ടയത്ത് മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ തീപ്പിടിത്തം. 15ലേറെ കടകളുള്ള കോംപ്ലക്‌സിലാണ് തീപ്പിടിത്തം.
മൂന്ന് കടകളിലാണ് തീ പടര്‍ന്നത്. ഇതില്‍ ഒരു കട പൂര്‍ണമായും കത്തിനശിച്ചു. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഈസ്റ്റര്‍ പ്രമാണിച്ച് കോംപ്ലക്‌സിലെ കടകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
ഇവിടെയെത്തിയ അഗ്നിശമന സേനാ യൂനിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്ര ശ്രമം നടത്തിവരികയാണ്. അഞ്ച് യൂനിറ്റുകളാണ് തീയണയ്ക്കാനായി സ്ഥലത്തെത്തിയിട്ടുള്ളത്.
---- facebook comment plugin here -----