National
പാസഞ്ചർ ട്രെയിനിൽ തീപിടുത്തം; അഞ്ച് കോച്ചുകൾ കത്തി നശിച്ചു
ഗാർഡ്സൈഡ് ബ്രേക്ക് വാനും അതിനോട് ചേർന്നുള്ള നാല് കോച്ചുകളുമാണ് കത്തി നശിച്ചത്.
അഹമ്മദ് നഗർ | അഹമ്മദ് നഗറിലെ നാരായൻഡോ സ്റ്റേഷനെ നടുക്കി പാസഞ്ചർ ട്രെയിനിലെ അഞ്ചു കോച്ചുകളിൽ വൻ തീപ്പിടുത്തം. അഷ്തി സ്റ്റേഷനിൽ നിന്നും അഹമ്മദ് നഗറിലേക്ക് പോകുകയായിരുന്ന ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് പാസഞ്ചർ ട്രെയിനിലാണ് തീപ്പിടുത്തം ഉണ്ടായത്.
തിങ്കളാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. ഗാർഡ്സൈഡ് ബ്രേക്ക് വാനും അതിനോട് ചേർന്നുള്ള നാല് കോച്ചുകളുമാണ് കത്തി നശിച്ചത്. അഗ്നിശമനസേനയുടെ കൃത്യമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.
നിലവിൽ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു.
---- facebook comment plugin here -----