Connect with us

Ongoing News

ഷാര്‍ജ വ്യാവസായിക മേഖലയില്‍ തീപ്പിടിത്തം; അഞ്ച് വാഹനങ്ങള്‍ കത്തി

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Published

|

Last Updated

ഷാര്‍ജ| ഇന്‍ഡസ്ട്രിയല്‍ ഏരിയ 4ല്‍ ഉണ്ടായ തീപ്പിടിത്തം ഷാര്‍ജ സിവില്‍ ഡിഫന്‍സ് രണ്ട് മിനിറ്റിനുള്ളില്‍ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസിന്റെ ഓപറേഷന്‍ റൂമിന് ഉച്ചക്ക് 2.05നാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയ 4-ല്‍ പെട്രോള്‍ സ്റ്റേഷന് തൊട്ടുപിന്നിലുള്ള തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചത്. സംനാന്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് വാഹനവും പോലീസ് പട്രോളിംഗും ദേശീയ ആംബുലന്‍സും ഉടന്‍ തീപ്പിടിത്തമുണ്ടായ സ്ഥലത്തെത്തി.

ടീമുകള്‍ രണ്ട് മിനിറ്റിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. മാലിന്യം കുമിഞ്ഞുകൂടിയതിനെത്തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായത്തെന്നും സമീപം നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളിലേക്ക് തീ പടര്‍ന്നതായും കണ്ടെത്തി. തീവ്രശ്രമത്തില്‍ സ്ഥലത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും സമീപത്തെ പെട്രോള്‍ സ്റ്റേഷനിലേക്കും തീ പടരുന്നത് തടഞ്ഞു. കാരണം കണ്ടെത്താന്‍ അധികാരികള്‍ക്ക് സ്ഥലം കൈമാറിയിരിക്കുകയാണ്.

 

 

Latest