Connect with us

National

തെലങ്കാനയിലെ പുതിയ സെക്രട്ടേറിയറ്റില്‍ തീപിടിത്തം

ഇന്ന് പുലര്‍ച്ചെയാണ് തെലങ്കാനയില്‍ പുതിയ സെക്രട്ടേറിയറ്റിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീ പിടിച്ചത്.

Published

|

Last Updated

ഹൈദരാബാദ്| ഉദ്ഘാടനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തെലങ്കാനയിലെ പുതിയ സെക്രട്ടേറിയറ്റില്‍ തീപിടിത്തം. ഫെബ്രുവരി 17-ന് സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉദ്ഘാടനം ചെയ്യാനാരിക്കെയാണ് സംഭവം.

ഇന്ന് പുലര്‍ച്ചെയാണ് തെലങ്കാനയില്‍ പുതിയ സെക്രട്ടേറിയറ്റിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീ പിടിച്ചത്. ഫയര്‍ ടെന്‍ഡറുകളുടെ സഹായത്തോടെ തീ അണച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ പ്രദേശത്ത് പുക പടര്‍ന്നു. പത്തിലധികം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ യഥാസമയം സ്ഥലത്തെത്തി തീ അണച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest