National
മഹാ കുംഭമേളക്കിടെ ടെന്റുകളില്‍ തീപിടിത്തം
സെക്ടര്‍ 19ല്‍ ശാസ്ത്രിബ്രിഡ്ജിനടുത്തുണ്ടായ തീപിടിത്തത്തില്‍ 25 ടെന്റുകള്‍ കത്തിനശിച്ചു
പ്രയാഗ്രാജ് | ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ലക്ഷങ്ങള്‍ സംഗമിച്ച മഹാകുംഭമേളക്കിടെ ടെന്റുകളില്‍ തീപിടിത്തം. സെക്ടര്‍ 19ല്‍ ശാസ്ത്രിബ്രിഡ്ജിനടുത്താണ് തീപിടിത്തമുണ്ടായത്. ഇതേ തുടര്‍ന്ന് 25 ടെന്റുകള്‍ കത്തിനശിച്ചു.
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം എന്നാണ് സംഭവസ്ഥലത്ത് നിന്ന് പ്രാഥമിക വിവരങ്ങള്‍ ലഭ്യമാവുന്നത്. സ്ഥലത്ത് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
സെക്ടര്‍ 19ലെ രണ്ട് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിക്കുകയും ക്യാമ്പില്‍ വന്‍ തീപിടിത്തം ഉണ്ടാവുകയുമായിരുന്നുവെന്ന് അഖാര പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഭാസ്‌കര്‍ മിശ്ര പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.