Kerala
കരിയില കത്തിക്കുന്നതിനിടെ തീപ്പിടിത്തം: കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം
കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിന് തീപ്പിടിക്കുകയായിരുന്നു
കൊല്ലം | കടയ്ക്കലില്‍ കരിയില കത്തിക്കുന്നതിനിടെ തീപ്പിടിച്ച് യുവതി മരിച്ചു. കടയ്ക്കല്‍ സ്വദേശി പ്രമിത (31) ആണ് മരിച്ചത്. കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തിന് തീപ്പിടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് പ്രമിതക്ക് പൊള്ളലേറ്റത്. നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചെങ്കിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
---- facebook comment plugin here -----