Connect with us

റഷ്യ – യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 115 ഡോളര്‍ കടന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ലിറ്ററിന 25 രൂപയുടെ വരെ വര്‍ധന ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ 120 ദിവസമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടായിട്ടില്ല. അതേസമയം അസംസ്‌കൃത എണ്ണയുടെ വില ഈ കാലയളവില്‍ ഏകദേശം 70 ശതമാനമാണ് വര്‍ധിച്ചത്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇപ്പോള്‍ ഇന്ധനവില വര്‍ധിപ്പിക്കാത്തത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10ന് വരും.  ഇതോടെ അടുത്തയാഴ്ച മുതല്‍ തന്നെ എണ്ണവില വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.

വീഡിയോ കാണാം

Latest