National
ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ തീപിടിത്തം; ആറുപേര്‍ക്ക് പരിക്ക്
ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ന്യൂഡല്‍ഹി| ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആറുപേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.
എട്ടോളം അഗ്നിശമന വാഹനങ്ങളെത്തി തീ അണച്ചു. ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.