Kuwait
കുവൈത്തിലെ ഫർവാനിയയിൽ തീപ്പിടുത്തം ; 5പേര് മരിച്ചു
സിറിയന്‍ പൗരന്മാരാണ് മരണപെട്ടത്.

കുവൈത്ത് സിറ്റി |കുവൈത്തിലെ ഫര്‍വാനിയില്‍ തീപ്പിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഫര്‍വാനിയ ഏരിയയിലെ ബ്ലോക്ക് നാലിലെ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. സിറിയന്‍ പൗരന്മാരാണ് മരണപെട്ടത്.
ഭാര്യയും ഭര്‍ത്താവും രണ്ട് കുഞ്ഞുങ്ങളും ഇവരുടെ തൊട്ടടുത്തതാമസക്കാരനായ ഒരു അംഗ പരിമിതനുമാണ് മരിച്ചത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായപുക ശ്വസിച്ച് ശ്വാസ തടസം നേരിട്ടാണ് ഇവര്‍ മരണപ്പെട്ടത്. പരുക്കേറ്റവരെ ഫര്‍വാനിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.