Connect with us

National

ഝാന്‍സി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട മൂന്ന് നവജാതശിശുക്കള്‍ പനി ബാധിച്ച് മരിച്ചു

മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. നരേന്ദ്ര സെന്‍ഗാര്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്. .

Published

|

Last Updated

ഝാന്‍സി| ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെ മൂന്ന് നവജാതശിശുക്കള്‍ പനി ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. നരേന്ദ്ര സെന്‍ഗാര്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്. .

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് മഹാറാണി ലക്ഷ്മിബായ് മെഡിക്കല്‍ കോളജിലെ നവജാത ശിശുക്കള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റിരുന്നു. അപകട സമയത്ത് 50ലേറെ കുഞ്ഞുങ്ങള്‍ എന്‍ ഐ സിയുവില്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയിരുന്നു.

സ്വിച്ച് ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും തീപിടിത്തം യാദൃശ്ചികമായുണ്ടായതാണെന്നുമാണ് രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. പീഡിയാട്രിക്സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ അന്വേഷണ സമിതിയെ അറിയിച്ചു.

 

 

Latest