Connect with us

National

മുംബൈയില്‍ കൂറ്റന്‍ ഫ്ലാറ്റിലെ തീപ്പിടിത്തം; മരിച്ചവരുടെ എണ്ണം ഏഴ് ആയി

നിരവധി പേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

മുംബൈ | മുംബൈയില്‍ 20 നില പാര്‍പ്പിട കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴ് ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.

രാവിലെ ഏഴ് മണിക്കാണ് തീപ്പിടിത്തം ശ്രദ്ധയില്‍ പെട്ടത്. മുംബൈയിലെ ടര്‍ഡിയോ പ്രദേശത്തെ കമല ബില്‍ഡിംഗിന്റെ 18ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഗൊവാലിയ ടാങ്കിലെ ഗാന്ധി ആശുപത്രിയുടെ എതിര്‍വശത്താണ് ഈ കെട്ടിടം.

15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തീ നിയന്ത്രണവിധേയമായെങ്കിലും വന്‍തോതില്‍ പുക ഉയരുന്നുണ്ട്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും മുംബൈ മേയര്‍ കിഷോരി പഡ്‌നേകര്‍ പറഞ്ഞു.