Kerala
പാലക്കാട് നഗരത്തിൽ തീപിടുത്തം
തീപിടിച്ചത് ടയർ ഗോഡൌണിന്
പാലക്കാട് | മഞ്ഞക്കുളം മാർക്കറ്റ് റോഡിൽ ടയർ കടക്ക് തീപിടിച്ചു. തീപിടിത്തിത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവ സമയത്ത് കടയിൽ ആരും ഉണ്ടായിരുന്നില്ലെന്നണ് പ്രാഥമിക വിവരം. എന്നാൽ, ടയർ ആയതുകൊണ്ട് വിഷവാതകം പരക്കുമോ എന്ന തരത്തിലുള്ള ആശങ്ക ഉയരുന്നുണ്ട്. പ്രദേശത്ത് റബറിൻ്റെ ശക്തമായ ഗന്ധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ആളുകൾ സമീപത്തേക്ക് കടക്കാതിരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
രണ്ട് നിലകെട്ടിടത്തിലാണ് ടയർ കട പ്രവർത്തിച്ചിരുന്നത്. താഴെ നിലയിൽ ടയർ റിപ്പയറിംഗും മുകൾ നിലയിൽ ടയർ സൂക്ഷിക്കലുമായിരുന്നു. ഇതിൽ മുകൾ നിലയിലാണ് തീപിടച്ചത്. കഴിഞ്ഞ ദിവസം ഗോഡൌണിൽ കൂടുതൽ ടയറുകൾ സ്റ്റോക്ക് എത്തിയിരുന്നതായാണ് വിവരം.
അഗ്നി രക്ഷാ സേനാ സംഭവ സ്ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുവരെ തീപടർന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
തീയണക്കാനുള്ള ശ്രമം ആരംഭിച്ചിട്ട് കുറേ സമയമായെങ്കിലും തീ ആളിക്കത്തുകയാണ്. ഇടുങ്ങിയ റോഡായതിനാൽ ഒരു ഫയർ ഫോഴ്സ് യൂണിറ്റിന് മാത്രമാണ് സംഭവ സ്ഥലത്തെക്ക് എത്താനായത്. എന്നാൽ, നാല് യൂണിറ്റ് ഫയർ ഫോഴ്സ സമീപത്ത് എത്തിയിട്ടുണ്ട്.