Connect with us

train attack

ട്രെയിനില്‍ തീയിട്ട സംഭവം: കണ്ടെത്തിയ ഫോണ്‍ ഡല്‍ഹി സ്വദേശിയുടേതെന്നു സൂചന

ഫോണ്‍ ഫോറെന്‍സിക് സംഘം പരിശോധിക്കുകയാണ്.

Published

|

Last Updated

കോഴിക്കോട് | ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പു നടന്ന എലത്തൂരില്‍ നിന്നു കണ്ടെത്തിയ ബാഗിലെ ഫോണ്‍ ഡല്‍ഹി സ്വദേശിയുടേതെന്ന് സൂചന. കണ്ടെത്തിയ ഫോണ്‍ മാര്‍ച്ച് 31ന് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബാഗില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ പ്രകാരം യു പി കാരനായ ഒരു മരപ്പണിക്കാരന്റെ ബാഗ് ആണെന്ന സൂചനയാണുള്ളത്.

ഫോണ്‍ ഫോറെന്‍സിക് സംഘം പരിശോധിക്കുകയാണ്. സി സി ടി വിയില്‍ ചുവന്ന ഷര്‍ട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണു റിപ്പോര്‍ട്ട്. കാട്ടിലെ പീടികയില്‍ ഇയാളെ കണ്ടസമയം ഏകദേശം രണ്ട് മണിക്കൂര്‍ വ്യത്യാസമാണ് ഉള്ളത്. ഈ രണ്ട് മണിക്കൂര്‍ ഈ വ്യക്തി എവിടെയായിരുന്നു എന്നാണ് അന്വേഷിക്കുന്നത്. ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്ന ദൃക്‌സാക്ഷികളുടെ മൊഴി സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ബാഗും മൊബൈല്‍ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest