Kerala
കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി; വനം വകുപ്പ് വാച്ചറുടെ വിരലുകള്‍ അറ്റു
വലതു കൈയിലെ തള്ളവിരലാണ് അറ്റുപോയത്.

ഇടുക്കി | ഉപ്പുതറയില്‍ കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് വാച്ചറുടെ വിരലുകള്‍ അറ്റു. ഉപ്പുതറ പാലക്കാവ് പുത്തന്‍പുരയ്ക്കന്‍ പ്രസാദിന്റെ വിരലുകളാണ് അറ്റുപോയത്.
കൃഷിയിടത്തിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് വിരട്ടി ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈയ്യിലിരുന്ന പടക്കം പൊട്ടി പ്രസാദിന് അപകടം സംഭവിച്ചത്.വലതു കൈയിലെ തള്ളവിരലാണ് അറ്റുപോയത്. അപകടം നടന്ന ഉടനെ തന്നെ പ്രസാദിനെ ഉപ്പുതറ ഗവ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി പ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----