Kerala
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; ഓയില്‍ കമ്പനിക്ക് തീയിട്ട് ജീവനക്കാരന്‍
തൃശൂര്‍ മുണ്ടൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

തൃശൂര്‍|ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വൈരാഗ്യത്തില്‍ ജീവനക്കാരന്‍ ഓയില്‍ കമ്പനിക്ക് തീയിട്ടു. തൃശൂര്‍ മുണ്ടൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പോലീസില്‍ കീഴടങ്ങി. ഗള്‍ഫ് പെട്രോള്‍ കെമിക്കല്‍സിലെ ഡ്രൈവറായിരുന്നു ടിറ്റോ.
പിരിച്ചുവിട്ടതിന് വൈരാഗ്യത്തിലാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. പേരാമംഗലം മെഡിക്കല്‍ കോളജ് പോലീസിലാണ് പ്രതി കീഴടങ്ങിയത്.
---- facebook comment plugin here -----