Pathanamthitta
കാൽ വഴുതി കിണറ്റിൽവീണ ഗർഭിണിയായ യുവതിയെ അഗ്നിരക്ഷാസേന എത്തി രക്ഷപ്പെടുത്തി
പരിശോധനയിൽ അമ്മയ്ക്കും, ഗർഭസ്തശിശുവിനും കുഴപ്പം ഒന്നുതന്നെയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി
പത്തനംതിട്ട | കോഴഞ്ചേരി മല്ലപ്പുഴശ്ശേരി കാരമേലിയിൽ 6 മാസം ഗർഭിണിയായ യുവതി കിണറ്റില്‍ വീണു. മാത്യുവിൻ്റെ ഭാര്യ റൂബിയാണ് കിണറ്റിൽ അകപ്പെട്ടത്. അഗ്നിശമന സേനയെത്തി യുവതിയെ രക്ഷപ്പെടുത്തി.
ഫയർ &റെസ്ക്യൂ ഓഫീസർ മാരായ എസ്അസീം, വി ഷൈജു എന്നിവർ കിണറ്റിൽ ഇറങ്ങി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരിശോധനയിൽ അമ്മയ്ക്കും, ഗർഭസ്തശിശു വിനും കുഴപ്പം ഒന്നുതന്നെ യില്ല.
പത്തനംതിട്ടനിന്നും ഫയർ സ്റ്റേഷൻ ഓഫീസർ അഭിജിത്ന്ടെ നേതൃത്വത്തിൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബു, സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ എസ് രഞ്ജിത്ത്, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ ഇ നൗഷാദ്, എസ് ഫ്രാൻസിസ്, ജെ മോഹനൻ, ടി എസ്. അജിലേഷ്, കെ പി ജിഷ്ണു, ഹോം ഗാർഡ് ആർ വിനയചന്ദ്രൻ, സിവിൽ ഡിഫെൻസ് വോളന്റീർ മനുമോഹൻ, വാർഡ് മെമ്പർ ശ്രീ. ഷിബു എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.