Connect with us

Kerala

പാലക്കാട്ട് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം

കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് വെടിക്കെട്ടപകടം

Published

|

Last Updated

പാലക്കാട് | ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് വെടിക്കെട്ടപകടം. ആറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും ഓലപ്പടക്കത്തില്‍ നിന്ന് ചൈനീസ് പടക്കത്തിലേക്ക് തീ പടരുകയായിരുന്നു. കൂറ്റുമാടത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. അപകടത്തില്‍ കൂറ്റുമാടം തകര്‍ന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും കൂടതല്‍ പേരും പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. കൂടുതല്‍ പരിക്കേറ്റ് ആറ് പേരാണ് ആശുപത്രിയില്‍ തുടരുന്നത്.

Latest