Connect with us

National

വിരുദുനഗറില്‍ പടക്കശാലയില്‍ സ്‌ഫോടനം; മൂന്ന് മരണം

സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Published

|

Last Updated

വിരുദുനഗര്‍|തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌ഫോടനം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനവുമായി സമീപവാസികള്‍ രംഗത്തെത്തിയിരുന്നു. എന്താണ് സ്‌ഫോടനത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വിരുദുനഗറിലെ വെമ്പക്കോട്ടയ് മേഖലയിലും പടക്കശാലയില്‍ സ്‌ഫോടനമുണ്ടായിരുന്നു. അപകടത്തില്‍ ഒമ്പത് പേരാണ് അന്ന് മരിച്ചത്. അഞ്ചു പേര്‍ക്ക് പരുക്കുമുണ്ടായിരുന്നു.

 

 

---- facebook comment plugin here -----

Latest