Kerala
അരീക്കോട് ഫുട്ബോള്‍ മത്സരത്തിനിടെ നടത്തിയ കരിമരുന്ന് പ്രയോഗം അനുമതിയില്ലാതെ; സംഘാടകര്‍ക്കെതിരെ കേസ്
അപകടം നടന്ന ഗ്രൗണ്ടില്‍ പോലീസ് ഇന്ന് വിശദമായ പരിശോധന നടത്തും.

മലപ്പുറം|മലപ്പുറം അരീക്കോട് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ കരിമരുന്ന് പ്രയോഗം നടത്തിയത് അനുമതിയില്ലാതെയെന്ന് പോലീസ്. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അപകടം നടന്ന ഗ്രൗണ്ടില്‍ പോലീസ് ഇന്ന് വിശദമായ പരിശോധന നടത്തും.
അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. സെവന്‍സ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ പടക്കങ്ങള്‍ കാണികള്‍ക്കിടയിലേക്ക് തെറിച്ച് പൊട്ടുകയായിരുന്നു. ഈ സമയം കുട്ടികളടക്കം നിരവധി പേര്‍ ഗാലറിയിലുണ്ടായിരുന്നു.
അപകടത്തില്‍ നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. രക്ഷപ്പെടാനായി ഗാലറിയില്‍ നിന്നും ഓടുന്നതിനിടെ പലര്‍ക്കും വീണ് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.