Kerala
പഞ്ചാബിലെ സൈനിക ക്യാമ്പിലെ വെടിവെപ്പ്; ഭീകരാക്രമണമല്ലെന്ന് പോലീസ്
കൊല്ലപ്പെട്ട നാലുപേരും സൈനികരെന്ന് സ്ഥിരീകരണം
അമൃത്സര്‍ | പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാലുപേരും സൈനികരെന്ന് സ്ഥിരീകരണം. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
അതേസമയം, സംഭവം ഭീകരാക്രമണമല്ലെന്ന് പഞ്ചാല് പോലീസ് സ്ഥിരീകരിച്ചു. വെടിവെപ്പ് നടത്തിയവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര സംഘര്‍ഷമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന
ഭട്ടിന്‍ഡയിലെ ആര്‍ട്ടിലറി യൂണിറ്റിലാണ് ബുധനാഴ്ച പുലര്‍ച്ചെ 4.30ന് വെടിവയ്പുണ്ടായത്. വീരമൃത്യു വരിച്ച സൈനികരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
---- facebook comment plugin here -----