National
ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത്.

ഡെറാഡൂണ്‍| ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയില്‍ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കര്‍സേവാ പ്രമുഖ് ബാബ ടാര്‍സെം സിംഗ് ആണ് മരിച്ചത്. രാവിലെ 6.30 യോടെയാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത്. ബാബ ടാര്‍സെം സിംഗിനെ ഖത്തിമയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണത്തിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്ന് ഡിജിപി പറഞ്ഞു. ഫെബ്രുവരി 16ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബാബ ടാര്‍സെം സിംഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
---- facebook comment plugin here -----