Connect with us

National

ബെലഗാവിയില്‍ വെടിവെപ്പ്; ശ്രീറാം സേന നേതാവിനും ഡ്രൈവര്‍ക്കും പരുക്ക്

കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കമുള്ള സ്ഥലമാണ് ബെലഗാവി.

Published

|

Last Updated

ബെലഗാവി | കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ബെലഗാവിയില്‍ ശ്രീറാം സേന ജില്ലാ പ്രസിഡന്റ് രവി കോകിതര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ വെടിവെപ്പ്. രവി കോകിതര്‍ക്കും ഡ്രൈവര്‍ക്കും വെടിവെപ്പില്‍ പരുക്കേറ്റു.

രവിയുടെ തോളിലും ഡ്രൈവറുടെ കൈയിലുമാണ് വെടിയേറ്റത്. രണ്ടുപേരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കമുള്ള സ്ഥലമാണ് ബെലഗാവി.

Latest