Connect with us

National

മണിപ്പൂരില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഗ്രാമത്തിലെ വളന്റിയര്‍മാരാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ഇംഫാല്‍| സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. വെടിവെപ്പില്‍ മൂന്ന് പോര്‍ കൊല്ലപ്പെട്ടു. ഗ്രാമത്തിലെ വളന്റിയര്‍മാരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായെത്തിയ ഒരു സംഘം ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നാണ് സംഭവമുണ്ടായത്.

മണിപ്പൂരിലെ ഉക്രുല്‍ ജില്ലയിലെ കുക്കി ഗ്രാമമായ തോവായിയിലാണ് വെടിവെപ്പുണ്ടായത്. പുലര്‍ച്ചെ ഗ്രാമത്തില്‍ വെടിയൊച്ചയുടെ ശബ്ദം കേട്ടതായി പ്രദേശത്തുള്ളവര്‍ വ്യക്തമാക്കി. വെടിവെപ്പിന് പിന്നാലെ മൂന്ന് ഗ്രാമീണ യുവാക്കളെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ ഇവരുടെ മൃതദേഹം കണ്ടെത്തി.

മണിപ്പൂര്‍ കലാപം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഡി.ഐ.ജിമാരും പോലീസ് സൂപ്രണ്ടും അടങ്ങുന്നതാണ് അന്വേഷണ സംഘം. ജോയിന്റ് ഡയറക്ടര്‍ ഗ്യാന്‍ശ്യാം ഉപാധ്യായയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

 

 

---- facebook comment plugin here -----

Latest