National
മണിപ്പൂരില്‍ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, 50ല്‍ പരം പേര്‍ക്ക് പരുക്ക്
തെംഗ്‌നൗപാള്‍, കാക്ചിങ് ജില്ലകളിലാണ് വെടിവെപ്പുണ്ടായത്.
ഗുവാഹത്തി | മണിപ്പൂരില്‍ സായുധരായ പ്രദേശവാസികളും സുരക്ഷാ സേനയും തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 50ല്‍ പരം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെംഗ്‌നൗപാള്‍, കാക്ചിങ് ജില്ലകളിലാണ് വെടിവെപ്പുണ്ടായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
തെംഗ്‌നൗപാള്‍ ജില്ലയിലെ പല്ലേല്‍ പട്ടണത്തിലാണ് വെടിവെപ്പ് ആരംഭിച്ചത്. ഒരു സംഘം സ്ത്രീകള്‍ റോഡുകളും സേനാ ക്യാമ്പുകളും വളയുകയായിരുന്നു. ബാരിക്കേഡുകള്‍ നീക്കാനുള്ള ഇവരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി.
കൂടുതല്‍ സുരക്ഷാ സൈനികരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. താഴ്‌വരയില്‍ ഇന്ന് ഉച്ചക്ക് 12 മുതല്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. എതിര്‍പക്ഷമാണ് ആക്രമണം നടത്തിയതെന്ന് കുകി, മെയ്‌തെയ് വിഭാഗങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തി.
---- facebook comment plugin here -----