Connect with us

Shooting

ശ്രീലങ്കയില്‍ വെടിവെപ്പ്; എട്ട് പേര്‍ക്ക് പരുക്ക്

എക്‌സ്‌ക്പ്രസ്സ് വേയുടെ നിര്‍മാണ സൈറ്റിലാണ് വെടിവെപ്പുണ്ടായത്.

Published

|

Last Updated

കൊളംബോ| കൊളംബോ ഹാര്‍ബറിന്റെ ആറാം ഗേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാ ജീവനക്കാരനാണ് വെടിവെച്ചത്. പരുക്കേറ്റവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.

എക്‌സ്‌ക്പ്രസ്സ് വേയുടെ നിര്‍മാണ സൈറ്റിലാണ് വെടിവെപ്പുണ്ടായത്. ബ്ല്യോമെന്ദാല്‍ സ്ട്രീറ്റിലെ സൈറ്റില്‍ ഇരുമ്പ് മോഷ്ടിക്കാനെത്തിയ രണ്ട് പേരെ ജനക്കൂട്ടം തടയുകയും ബഹളത്തിനിടെ മറ്റൊരു സുരക്ഷാ ജീവനക്കാരന്റെ തോക്ക് തട്ടിയെടുക്കാന്‍ ആളുകള്‍ ശ്രമിക്കുകയുമായിരുന്നു. ഈ സമയത്താണ് സുരക്ഷാ ജീവനക്കാരന്‍ ജനക്കൂട്ടത്തിന് നേരെ വെടിവെച്ചത്.

പരുക്കേറ്റവരെ കൊളംബോ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേര്‍ക്ക് നിസ്സാര പരുക്കാണുള്ളത്. ഫോര്‍ഷോര്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Latest