National
ഓടുന്ന ട്രെയിനിൽ വെടിവെപ്പ്; ആർ പി എഫ് കോൺസ്റ്റബിളിനെ വീണ്ടും രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
സിംഗിനെ ബ്രെയിൻ മാപ്പിംഗ്, പോളിഗ്രാഫ്, നാർകോ അനാലിസിസ് പരിശോധനകൾ നടത്താൻ കോടതി അന്വേഷണ ഏജൻസിക്ക് അനുമതി നിഷേധിച്ചു.
മുംബൈ | മഹാരാഷ്ട്രയിൽ ഓടുന്ന ട്രെയിനിൽ സഹപ്രവർത്തകനെയും മൂന്ന് യാത്രക്കാരെയും വെടിവെച്ചുകൊന്ന കേസിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ പി എഫ്) കോൺസ്റ്റബിൾ ചേതന് സിംഗിനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മുൻ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് സിംഗിനെ വെള്ളിയാഴ്ച സബർബൻ ബോറിവാലിയിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കേസ് അന്വേഷിക്കുന്ന ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കൂടുതൽ റിമാൻഡ് ആവശ്യപ്പെടാത്തതിനാലാണ് ഇയാളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
അതിനിടെ, സിംഗിനെ ബ്രെയിൻ മാപ്പിംഗ്, പോളിഗ്രാഫ്, നാർകോ അനാലിസിസ് പരിശോധനകൾ നടത്താൻ കോടതി അന്വേഷണ ഏജൻസിക്ക് അനുമതി നിഷേധിച്ചു.
---- facebook comment plugin here -----