Connect with us

Kerala

നിയമന തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ

കേസിൽ പ്രതിചേർക്കപ്പെട്ട അഖിൽ സജീവിന്റെയും ലെനിൻ രാജിന്റെയും അടുത്ത കൂട്ടാളിയാണ് അറസ്റ്റിലായ റഈസ്.

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ റഈസാണ് അറസ്റ്റിലായത്. കേസിലെ ആദ്യത്തെ അറസ്റ്റാണിത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ക്ക് ആയുഷ് മിഷന്റെ പേരിലുള്ള ഐഡിയിൽ നിന്നാണ് വ്യാജ പോസ്റ്റിംഗ് ഓർഡർ ലഭിച്ചത്. ഈ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റഈസാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിൽ പ്രതിചേർക്കപ്പെട്ട അഖിൽ സജീവിന്റെയും ലെനിൻ രാജിന്റെയും അടുത്ത കൂട്ടാളിയാണ് റഈസ്.

ചൊവ്വാഴ്ച രാവിലെ മുതല്‍ റയീസിനെയും ഹരിദാസിന്റെ സുഹൃത്ത് ബാസിതിനെയും കന്റോൺമെന്റ് പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. പരാതിക്കാരന്‍ ഹരിദാസന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരായില്ല.

Latest