National
ഐ എൻ എസ് അരിഘട്ടിൽ നിന്നുള്ള ആദ്യ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം
3,500 കിലോമീറ്റർ ശേഷിയുള്ള കെ ഫോർ ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യൻ നാവികസേന പരീക്ഷിച്ചത്
ന്യൂഡൽഹി | ഇന്ത്യൻ നാവികസേനയിൽ പുതുതായി ഉൾപ്പെടുത്തിയ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ടിൽ നിന്ന് ആദ്യ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. 3,500 കിലോമീറ്റർ ശേഷിയുള്ള കെ ഫോർ ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യൻ നാവികസേന പരീക്ഷിച്ചത്. ബംഗാൾ ഉൾക്കടലിൽ ല്‍വെച്ചായിരുന്നു പരീക്ഷണം.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ആണ് മിസൈൽ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. ആണവ അന്തര്‍വാഹനികളില്‍നിന്ന് തൊടുത്തുവിടാന്‍ പറ്റുന്ന രീതിയില്‍ പ്രത്യേകം തയ്യറാക്കിയതാണ് കെ.ഫോര്‍ ബാലിസ്റ്റിക് മിസൈല്‍.
ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള രണ്ട് ആണവ അന്തർ വാഹിനികളാണ് ഇന്ത്യൻ നാവികസേനയുടെ പക്കലുള്ളത്. ഐ.എന്‍.എസ് അരിഘട്ടും ഐ.എന്‍.എസ് അരിഹന്തുമാണ് ഇവ. അരിഹന്ത് 2018ലും അരിഘട്ട് കഴിഞ്ഞ ഓഗസ്ത് മാസവുമാണ് നാവിക സേനയുടെ ഭാഗമായത്. അടുത്ത വര്‍ഷത്തോടെ മൂന്നാമത്തെ അന്തര്‍വാഹനിയും കമ്മിഷന്‍ ചെയ്യാനൊരുങ്ങുകയാണ് വ്യോമസേന.