Business
കേരളത്തിലെ സ്വകാര്യ ബി സ്‌കൂളുകളില്‍ റെക്കോര്‍ഡ് ശരാശരി ശമ്പളവുമായി ഐയിമര്‍ സ്‌കൂളിന്റെ ആദ്യ ബാച്ച്
ശരാശരി ശമ്പളം പ്രതിവര്‍ഷം 9.525 ലക്ഷം രൂപയായി സി ടി സി (കമ്പനിയുടെ ചെലവ്) ഉയര്‍ന്നത് സ്ഥാപനത്തിന് സുപ്രധാന നാഴികക്കല്ലാണെന്ന് സ്ഥാപകനും സി ഇ ഒയുമായ മുഹമ്മദ് മോന്‍.
കോഴിക്കോട് | ഐയിമര്‍ സ്‌കൂള്‍ കേരളത്തിലെ സ്വകാര്യ ബി സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളത്തിനുള്ള പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ശരാശരി ശമ്പളം പ്രതിവര്‍ഷം 9.525 ലക്ഷം രൂപയായി സി ടി സി (കമ്പനിയുടെ ചെലവ്) ഉയര്‍ന്നത് സ്ഥാപനത്തിന് സുപ്രധാന നാഴികക്കല്ലാണെന്ന് സ്ഥാപകനും സി ഇ ഒയുമായ മുഹമ്മദ് മോന്‍ അഭിപ്രായപ്പെട്ടു. ഈ നേട്ടം ഇന്ത്യയിലെ എം ബി എ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിന്റെ ഇരട്ടിയിലേറെയാണെന്നതും ഉദ്ഘാടന ബാച്ചില്‍ നൂറു ശതമാനവും ഫ്രഷര്‍മാര്‍ ആയിരുന്നുവെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ഐയിമര്‍ മുന്നോട്ടു വെക്കുന്ന അക്കാദമിക മികവ്, സാങ്കേതിക നിലവാരം, വ്യവസായ പങ്കാളികളോടുള്ള പ്രതിബദ്ധത എന്നിവക്കുള്ള അംഗീകാരമായി ഈ നേട്ടത്തെ കാണാം. ബിരുദധാരികളില്‍ 58 ശതമാനം പേരും ശരാശരി 9.525 ലക്ഷം രൂപ എല്‍ പി എ ശമ്പളത്തില്‍ തൊഴില്‍ നിയമനങ്ങള്‍ നേടിയത് സ്‌കൂളിന്റെ ശക്തമായ വ്യവസായ ബന്ധങ്ങളും ഫലപ്രദമായ പ്ലെയ്സ്മെന്റ് പ്രോഗ്രാമുകളുടെയും ശ്രമഫലമായാണ്. കൂടാതെ, ബാക്കി 42 ശതമാനം വിദ്യാര്‍ഥികള്‍ അവരുടെ സംരംഭകത്വ യാത്രകള്‍ ആരംഭിക്കുകയും തൊഴിലവസര സ്രഷ്ടാക്കളായി മാറുകയും ചെയ്തിട്ടുണ്ട്.
അക്കാദമികവും തൊഴില്‍പരവുമായ വികസനത്തിന് കേരളത്തിലെ ഒരു മുന്‍നിര സ്ഥാപനമെന്ന നിലയില്‍ ഐയിമര്‍ ബി സ്‌കൂള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ബി ബി എ, എം ബി എ പ്രോഗ്രാമുകളോട് കൂടെ ഐയിമര്‍ മുന്നോട്ട് വെക്കുന്ന വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്.