കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന്. കലൂരിലെ പ്രത്യേക കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുക. ആദ്യ കുറ്റപത്രത്തിൽ 50 പ്രതികളുണ്ടാകുമെന്നാണ് അറിയുന്നത്.
കള്ളപ്പണം വെളുപ്പിച്ചതിൽ നിലവിൽ അറസ്റ്റിലായ നാല് പ്രതികൾക്കെതിരെയും കൃത്യമായ തെളിവുകളുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുകയാണ് കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ലക്ഷ്യം. സെപ്തംബർ നാലിനാണ് ഒന്നാംപ്രതി സതീഷ് കുമാറിന്റെയും രണ്ടാംപ്രതി പി പി കിരണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
വീഡിയോ കാണാം
---- facebook comment plugin here -----