delhi riot
ഡല്‍ഹി കലാപത്തില്‍ ആദ്യ ശിക്ഷാ വിധി; ദിനേഷ് യാദവിന് അഞ്ച് വര്‍ഷം ജയില്‍
നിയമവിരുദ്ധമായി സംഘടിക്കുകയും കലാപം നടത്തുകയും ചെയ്ത സംഘത്തിലെ അംഗമായിരുന്നു ദിനേഷെന്ന് കോടതി കണ്ടെത്തിയിരുന്നു.
ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് 2020 ഫെബ്രുവരി അവസാനത്തിലുണ്ടായ കലാപത്തില്‍ ആദ്യ ശിക്ഷാവിധി വിചാരണാ കോടതി പുറപ്പെടുവിച്ചു. കലാപ കേസ് പ്രതി ദിനേഷ് യാദവിന് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ ഡല്‍ഹി കോടതി വിധിച്ചു. കഴിഞ്ഞ മാസമാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
നിയമവിരുദ്ധമായി സംഘടിക്കുകയും കലാപം നടത്തുകയും ചെയ്ത സംഘത്തിലെ അംഗമായിരുന്നു ദിനേഷെന്ന് കോടതി കണ്ടെത്തിയിരുന്നു. 73കാരിയുടെ വീട് കവര്‍ച്ച് ചെയ്ത് കത്തിച്ച സംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ പത്ത് വര്‍ഷമാണ്.
---- facebook comment plugin here -----