Ongoing News
രക്ഷാ നടപടികൾ തുടരുന്നു; ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു
17 മലയാളികളുൾപ്പടെ 219 യാത്രക്കാരാണ് വിമാനത്തിലുള്ളത്
ബുക്കാറസ്റ്റ് | പടിഞ്ഞാറൻ യുക്രൈൻ അതിർത്തി കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 219 ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനം റൊമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്ന് പറന്നുയർന്നു. 17 മലയാളികളുൾപ്പെടെയുള്ള വിമാനം രാത്രി എട്ടോടെ മുംബൈ വിമാനത്താവളത്തിലാണ് എത്തിച്ചേരുക.
രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന മലയാളികള്‍ക്കും തമാസം, ഭക്ഷണം മരുന്നും ഒരുക്കുമെന്നും മുഴുവന്‍ പേരെയും സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിരക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
---- facebook comment plugin here -----