Connect with us

Uae

ജബല്‍ അലി തുറമുഖത്ത് ആദ്യ ജെമിനി കാര്‍ഗോ കപ്പല്‍ എത്തി

ഡി പി വേള്‍ഡും ഹപാഗ്-ലോയ്ഡ്‌സ് മാനേജ്‌മെന്റും ജബല്‍ അലി തുറമുഖത്ത് പ്രത്യേക സ്വീകരണം സംഘടിപ്പിച്ചു.

Published

|

Last Updated

ദുബൈ | ഷിപ്പിംഗ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും ആഗോള വ്യാപാര പാതകളെ ബന്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ഹാപാഗ്-ലോയ്ഡും മെഴ്‌സ്‌കും തമ്മിലുള്ള സഖ്യമായ ജെമിനി കോര്‍പ്പറേഷന്റെ ആദ്യ കപ്പല്‍ ജെബല്‍ അലി തുറമുഖത്ത് എത്തി.

15,000 ടി ഇ യു കണ്ടെയ്നര്‍ കപ്പലായ എം വി ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും മിഡില്‍ ഈസ്റ്റിനും ഇടയിലും തെക്കന്‍, വടക്കന്‍ യൂറോപ്പ് എന്നിവക്കിടയിലുമുള്ള ബന്ധം വര്‍ധിപ്പിക്കുന്നതാണ്. ജെമിനി ശൃംഖലയുടെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാവുകയാണെന്ന് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ഡി പി വേള്‍ഡും ഹപാഗ്-ലോയ്ഡ്‌സ് മാനേജ്‌മെന്റും ജബല്‍ അലി തുറമുഖത്ത് പ്രത്യേക സ്വീകരണം സംഘടിപ്പിച്ചു. 57 പരമ്പരാഗത, ചെറുകിട, ഇടത്തരം സര്‍വീസുകള്‍ ഉള്‍പ്പെടെ ഏഴ് വ്യാപാര പാതകളിലായി ഒരു ഫാസ്റ്റ്-ട്രാക്ക് ഷിപ്പിംഗ് ശൃംഖല സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ഹാപാഗ്-ലോയിഡും മെഴ്‌സ്‌കും തമ്മിലുള്ള പരിവര്‍ത്തന പങ്കാളിത്തമാണ് ജെമിനി കോര്‍പ്പറേഷന്‍.

 

Latest