Connect with us

Uae

യു എ ഇയില്‍ ആദ്യ ഗ്രീന്‍ ഏവിയേഷന്‍ ടെക്‌നോളജി ഹബ് വരുന്നു

യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

Published

|

Last Updated

ദുബൈ | ആദ്യത്തെ ഗ്രീന്‍ ഏവിയേഷന്‍ ടെക്‌നോളജി ഹബ്ബിന്റെ വികസനത്തിന് യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. പരിസ്ഥിതി സുസ്ഥിരതക്കും വ്യോമയാനത്തിലെ നവീകരണത്തിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളില്‍ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന നീക്കമാണിത്.

ശുദ്ധമായ ഊര്‍ജ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വ്യോമയാന സാങ്കേതികവിദ്യകളില്‍ ഗവേഷണത്തിനും വികസനത്തിനും പിന്തുണ നല്‍കുക, അന്താരാഷ്ട്ര പങ്കാളികള്‍, റെഗുലേറ്റര്‍മാര്‍, നവീനര്‍ എന്നിവര്‍ക്കിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നതാണ് ഗ്രീന്‍ ഏവിയേഷന്‍ ടെക്‌നോളജി ഹബ് എന്ന് ജി സി എ എ ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു.

സുസ്ഥിര വ്യോമയാനം മുന്നോട്ട് കൊണ്ടുപോകുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുമുള്ള യു എ ഇയുടെ പ്രതിബദ്ധതയാണ് ഈ ധാരണാപത്രം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest