Connect with us

Ongoing News

മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത്; ഐ സി സി റാങ്കിങില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ടീം ഒരേസമയം ഒന്നാമതെത്തുന്നത്.

Published

|

Last Updated

ദുബൈ | ഐ സി സി റാങ്കിങില്‍ സമ്പൂര്‍ണ ആധിപത്യവുമായി ഇന്ത്യ. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ഒന്നാമതെത്തി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ആസ്ത്രേലിയക്കെതിരെ ഇന്നിങ്‌സ് വിജയം നേടിയതോടെയാണ് ഇന്ത്യ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ടീം ഒരേസമയം ഒന്നാമതെത്തുന്നത്.

ടെസ്റ്റില്‍ 115 പോയിന്റാണ് ഇന്ത്യക്കുള്ളത്. ആസ്‌ത്രേലിയ രണ്ടാമതും (111) ഇംഗ്ലണ്ട് (106) മൂന്നാമതുമാണ്.

ഏകദിനത്തില്‍ ഇന്ത്യക്ക് 267 പോയിന്റുണ്ട്. ഇംഗ്ലണ്ട് (266), പാക്കിസ്ഥാന്‍ (258), ദക്ഷിണാഫ്രിക്ക (256), ന്യൂസിലന്‍ഡ് (252) എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. ടി ട്വന്റിയില്‍ 114 പോയിന്റാണ് ഇന്ത്യക്കുള്ളത്. ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ടീമുകള്‍.