Connect with us

National

ചാന്ദ്ര ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ 3ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ വിജയകരം

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ പൂര്‍ത്തിയായത്

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ചാന്ദ്രഭ്രമണപഥത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ പൂര്‍ത്തിയായത്.അടുത്ത ഘട്ടം ആഗസ്റ്റ് 9, 14, 15 തിയ്യതികളിലാണ്

അതേ സമയം ചാന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ശനിയാഴ്ച ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതിന് ശേഷമാണ്ചന്ദ്രയാന്‍ 3 ചിത്രങ്ങള്‍ പകര്‍ത്തിയത്.ചാന്ദ്ര ഭ്രമണപഥത്തില്‍ കടന്ന ശേഷമുള്ള ആദ്യ ഭ്രമണപഥം താഴ്ത്തലാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

ഈ മാസം അവസാനം ഓഗസ്റ്റ് 23 ന് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്.

മറ്റൊരു രാജ്യവും ഇതുവരെ പോയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള സങ്കീര്‍ണ്ണമായ 41 ദിവസത്തെ യാത്രയ്ക്കായി വിക്ഷേപിച്ച് 22 ദിവസത്തിന് ശേഷം ശനിയാഴ്ച ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ 600 കോടി രൂപ ചിലവിട്ടുള്ള ദൗത്യത്തിലെ പ്രധാന നാഴികക്കല്ലാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം