Connect with us

National

പത്മ പുരസ്‌കാരത്തിൻറെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു

രണ്ട് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ

Published

|

Last Updated

ന്യൂഡല്‍ഹി | ആദ്യ ഘട്ട പത്മശ്രീ പുരസ്‌കാരം നേടിയവരുടെ പട്ടിക പുറത്തുവിട്ടു.31 പേരാണ് പട്ടികയിലുള്ളത്.തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അതലറ്റിക് ഹര്‍വീന്ദ്രന്‍ സിങ്ങ്,കുവൈത്തിലെ യോഗ പരിശീലക ഷെയ്ക എജെ അല്‍ സഭാഹാ,നാടോടി ഗായിക ബാട്ടുല്‍ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

രണ്ട് മലയാളികൾ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. വ്യോമസേനയില്‍ നിന്നുള്ള രണ്ടു മലയാളികളാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്.

സതേണ്‍ എയര്‍ കമാന്‍ഡ് മേധാവിയും കോട്ടയം സ്വദേശിയുമായ എയര്‍കമാന്റ് ഇന്‍ചീഫ്മാര്‍ഷല്‍ ബി മണികണ്ഠനും അന്തമാന്‍ നിക്കോബാര്‍ കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം വിശിഷ്ട സേവ മെഡലുകള്‍ക്ക് അര്‍ഹരായത്.

Latest