Ongoing News
സെല്‍ഫ് ഡ്രൈവിംഗ് കാര്‍ഗോ വാഹന പരീക്ഷണം ആദ്യ ഘട്ടം പൂര്‍ത്തിയായി
2030ഓടെ മൊത്തം ഗതാഗതത്തിന്റെ 25 ശതമാനവും സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളാക്കി മാറ്റാനുള്ള വീക്ഷണത്തിന്റെ ഭാഗമാണ് ഈ സംരംഭം.

ദുബൈ|സ്വയംഭരണ വാഹന പരീക്ഷണങ്ങളുടെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ദുബൈ സൗത്ത് അറിയിച്ചു. ഇവോകാര്‍ഗോയുമായി സഹകരിച്ചാണ് എവിയേഷന്‍, ലോജിസ്റ്റിക്‌സ്, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദുബൈയിലെ ഏറ്റവും വലിയ പ്രധാന നഗര വികസന പദ്ധതിയായ ദുബൈ സൗത്തിലെ ലോജിസ്റ്റിക്‌സ് ഡിസ്ട്രിക്ടില്‍ പരീക്ഷണങ്ങള്‍ നടത്തിയത്. പരീക്ഷണങ്ങളില്‍ പ്ലാറ്റ്‌ഫോമിന്റെ സ്വയം-ഡ്രൈവിംഗ് നാവിഗേഷന്‍ പരിശോധിക്കുന്നത് ഉള്‍പ്പെട്ടു.
ട്രാഫിക്ക് സാഹചര്യങ്ങളിലെ സുരക്ഷാ പരിശോധനകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചും കാറുകള്‍, ട്രക്കുകള്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങിയ അതേ റോഡിലെ മറ്റ് പങ്കാളികളുടെ സാന്നിധ്യത്തിലുമായിരുന്നു പരീക്ഷണം. ഓട്ടോമേറ്റഡ് ഡ്രൈവര്‍ സിസ്റ്റവും പാര്‍ക്കിംഗ്, റിവേഴ്‌സിംഗ്, ടേണിംഗ് എന്നിവ ചെയ്യാനുള്ള അതിന്റെ കഴിവും ടെസ്റ്റുകളില്‍ ഉള്‍പ്പെടുത്തി.
റൂട്ട് മാനേജ്‌മെന്റ്, റിമോട്ട് മോണിറ്ററിംഗ്, കണ്‍ട്രോള്‍ എന്നിവയിലൂടെ കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇത് പ്രാദേശിക തലത്തില്‍ ലോജിസ്റ്റിക്സ് മേഖലയില്‍ കൂടുതല്‍ പുരോഗതിക്ക് വഴിയൊരുക്കുമെന്ന് ലോജിസ്റ്റിക് ഡിസ്ട്രിക്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്്‌സിന്‍ അഹ്്മദ് പറഞ്ഞു. 2030ഓടെ മൊത്തം ഗതാഗതത്തിന്റെ 25 ശതമാനവും സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളാക്കി മാറ്റാനുള്ള വീക്ഷണത്തിന്റെ ഭാഗമാണ് ഈ സംരംഭം.