Connect with us

International

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തത്തിന് ഇന്ന് തുടക്കം; യാത്രികരിൽ മലയാളി മരുമകളും

യൂറോപ്യൻ സമയം ഇന്ന് രാവിലെ 7.38ന് (ഇന്ത്യൻ സമയം ഉച്ചക്ക് 1.08) സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം റിസൈലൻസ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയരും.

Published

|

Last Updated

ന്യൂയോർക്ക് |ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിന് ഇന്ന് തുടക്കമാകും. എക്സ് ഉടമ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേക്സ് എക്സ് നടത്തുന്ന ദൗത്യത്തിൽ മലയാളി മരുമകൾ ഉൾപ്പെടെ നാല് പേർ ബഹിരാകാശത്തേക്ക് കുതിക്കും. യൂറോപ്യൻ സമയം ഇന്ന് രാവിലെ 7.38ന് (ഇന്ത്യൻ സമയം ഉച്ചക്ക് 1.08) സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം റിസൈലൻസ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയരും.

സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനും മലയാളിയുമായ ഡോ. അനിൽ മേനോന്റെ ഭാര്യ ടെക്സസിലെ ഹൂസ്റ്റൻ സ്വദേശി അന്ന, രണ്ടാം തവണ ബഹിരാകാശ യാത്ര നടത്തുന്ന ശതകോടീശ്വരനും ഷ്ഫ്ട്4 പേയ്മെന്റ്സ് സിഇഒയുമായ ജാറഡ് ഐസക്മാൻ, സ്പേസ് എക്സ് എൻജിനീയർമാരായ സാറാ ഗിലിസ്, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ ഇരുപതുകാരൻ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് സംഘത്തിൽ ഉള്ളത്.

പൊളാരിസ് ഡോൺ എന്ന പേരിലുള്ള ദൗത്യം 5 ദിനം നീണ്ടുനിൽക്കും. നാസയുടെ അപ്പോളോ ദൗത്യത്തിനുശേഷം മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തതും ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ളതുമായ വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിൽ ഇവരുടെ പേടകം സഞ്ചരിക്കും. ബഹിരാകാശ വാഹനങ്ങൾ ഇതുവരെ കൈവരിച്ച ഏറ്റവും ഉയർന്ന ഭൗമ ഭ്രമണപഥത്തിലെത്തുക, മസ്കിന്റെ സ്റ്റാർ ലിങ്ക് കമ്പനിയുടെ ലേസർ ആശയവിനിമയ പദ്ധതിയുടെ പരീക്ഷണങ്ങൾ നടത്തുക, ബഹിരാകാശ യാത്രികർ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ.

Latest