Connect with us

Kerala

രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ രാജി; പിണറായിക്ക് കീഴിൽ അഞ്ചാമത്

വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ വകുപ്പിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളേ നിയമച്ചിതിനെ തുടര്‍ന്നുണ്ടായ ആരോപണത്തെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14ന് രാജിവെച്ചതാണ് ഒന്നാം പിണറായി മന്ത്രിസഭയിലെ ആദ്യ രാജി.

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ ആദ്യ രാജിയാണ് ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെത്. എന്നാല്‍ ഒന്നാം പിണറായി മന്ത്രിസഭയിലെ കണക്കുകള്‍ കൂടി കൂട്ടിയാല്‍ പിണറായിയുടെ കീഴില്‍ രാജിവെച്ചൊഴിയുന്ന അഞ്ചാമത്തെ മന്ത്രിയാണ് അദ്ദേഹം. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതാണ് സജി ചെറിയാന് വിനയായത്.

വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ വകുപ്പിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളേ നിയമച്ചിതിനെ തുടര്‍ന്നുണ്ടായ ആരോപണത്തെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14ന് രാജിവെച്ചതാണ് ഒന്നാം പിണറായി മന്ത്രിസഭയിലെ ആദ്യ രാജി. പിന്നീട് വിജിലന്‍സ് കുറ്റവിമുക്തനാക്കുകയും കോടതി ഈ നിലപാട് ശരിവയ്ക്കുകയും ചെയ്തു.

ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്‍ ഒരു ചാനല്‍ ഒരുക്കിയ പെണ്‍കെണിയില്‍പ്പെടുകയും ആ സംഭാഷണം ചാനല്‍ 2017 മാര്‍ച്ച് 26ന് പുറത്തുവിട്ടതിനെ തുടര്‍ന്ന് അന്ന് തന്നെ രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായി. എന്നാല്‍ 2017 നവംബര്‍ 15ന് അദ്ദേഹവും രാജിവച്ചു.

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനത്ത് തുടരാന്‍ കെ.ടി. ജലീല്‍ യോഗ്യനല്ലന്ന ലോകായുക്താ ഉത്തരവിനെതുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ 2021 ഏപ്രില്‍ 13ന് രാജിവച്ചതാണ് ഒന്നാം പിണറായി സർക്കാറിലെ അവസാന രാജി.