Connect with us

Kuwait

കുവൈത്തിൽ ആദ്യമായി സർജിക്കൽ റോബോട്ടുകളെ ഉപയോഗിച്ച് ശാസ്ത്രക്രിയ നടത്തി

ഡോ. തോമസ്നെയ്ഗലിന്റെ പങ്കാളിത്തതോടെയായിരുന്നു ശില്പ ശാല.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ ജാബർ അൽ അഹ്‌മദ്‌ ഹോസ്പിറ്റലിലെ ഇ എൻ ടി വിഭാഗം, റോബോട്ട് വഴി തലയിലും കഴുത്തിലും മുഴകൾക്കുള്ള ശാസ്ത്ര ക്രിയയെ കുറിച്ചുള്ള ശില്പ ശാല പൂർത്തിയാക്കി. അമേരിക്കയിലെ മയോ ക്ലിനിക്കിൽ നിന്നുള്ള ചെവി, മൂക്ക്, തൊണ്ട ശാസ്ത്രക്രിയകൾ, തലയിലും കഴുത്തിലുമുള്ള മുഴകൾ എന്നിവയിൽ വിദഗ്ധനായ ഡോ. തോമസ്നെയ്ഗലിന്റെ പങ്കാളിത്തത്തോടെയായിരുന്നു ശില്പ ശാല.

കുവൈത്തിൽ ആദ്യമായി നടത്തുന്ന ശില്പശാലയിൽ കണ്ണിനും കഴുത്തിനും ട്യൂമർ സർജറി വിഭാഗത്തിൽ സർജിക്കൽ റോബോട്ടിനെ ഉപയോഗിച്ച് അഞ്ച് ശാസ്ത്രക്രിയകൾ നടത്തി. ശില്പശാലയിൽ തലയിലും കഴുത്തിലുമുള്ള ഓങ്കോളജിസ്റ്റുകൾക്കായി പ്രഭാഷണങ്ങൾ അടക്കം ഉൾപ്പെട്ടിരുന്നു.

ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----

Latest