Connect with us

anil antony

അനില്‍ ആന്റണിയെ ആദ്യം ഉപയോഗിക്കുക ലോകസഭാ തിരഞ്ഞെടുപ്പില്‍

തിരുവനന്തപുരത്തോ ചാലക്കുടിയിലോ മത്സരിപ്പിക്കുന്ന കാര്യം പരിഗണനയില്‍

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പിയില്‍ തന്റെ ചുമതല പാര്‍ട്ടി കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങള്‍ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് വിട്ടു ബി ജെ പിയില്‍ ചേര്‍ന്ന, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ അനില്‍ ആന്റണി.
ബി ജെ പിയില്‍ ചേരാനുള്ള തീരുമാനം ഏറെ ചിന്തിച്ചെടുത്തതാണെന്നും അനില്‍ ആവര്‍ത്തിച്ചു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയസാധ്യതയുള്ള ഒരു മണ്ഡലത്തില്‍ അനിലിനെ മത്സരിപ്പിക്കാനാണ് ഇപ്പോള്‍ ബി ജെ പി കേന്ദ്രങ്ങളില്‍ നടക്കുന്ന ആലോചന. ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ മത്സരിപ്പിക്കുന്ന കാര്യമാണ് ആലോചിക്കുന്നത്.

അനിലിന് പിന്നാലെ പലരും ഇനിയും ബി ജെ പിയില്‍ എത്തുന്ന ശക്തമായ പ്രചാരണം ബി ജെ പി ആരംഭിച്ചു കഴിഞ്ഞു.
കേരളത്തില്‍ ക്രൈസ്തവ വിഭാഗത്തില്‍ ബി ജെ പി അനുകൂല നിലപാടുള്ള വിഭാഗത്തെ ഉത്തേജിപ്പിക്കാന്‍ അനില്‍ ആന്റണിയുടെ വരവ് വഴിയൊരുക്കുമെന്നാണു ബി ജെ പി കരുതുന്നത്. അനില്‍ ആന്റണിയെ ബി ജെ പിയില്‍ എത്തിക്കുന്നതില്‍ ഈ വിഭാഗം ചരടുവലി നടത്തിയെന്നും സൂചനയുണ്ട്.

കേരളത്തില്‍ നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന പല നേതാക്കളും അനിലിന്റെ വഴി തേടുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തെ പിടികൂടിയിട്ടുണ്ട്. ആന്റണിയുടെ മകനെ ബി ജെ പിയില്‍ എത്തിക്കാനായതു വലിയ നേട്ടമായി പാര്‍ട്ടി കാണുന്നു. കോണ്‍ഗ്രസില്‍ ഐ ടി വിഭാഗത്തിന്റെ ചുമതല വഹിച്ച അനിലിനെ ബി ജെ പി അതേ നിലയില്‍ ഒതുക്കാനല്ല ലക്ഷ്യമിടുന്നത്.

ആന്റണിയുടെ മകന്‍ എന്ന നിലയിലും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്ന നിലയിലും വലിയ പരിഗണന നല്‍കാനാണ് ബി ജെ പി ആലോചന. ലോകസഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് കോണ്‍ഗ്രസ്സിലെ പ്രമുഖരായ ചിലര്‍ ബി ജെ പിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നതോടൊപ്പം ഉടക്കി നില്‍ക്കുന്ന പല നേതാക്കളുമായും ഇടനിലക്കാര്‍ ബന്ധം പുലര്‍ത്തിവരികയാണ്.

 

---- facebook comment plugin here -----

Latest