Connect with us

Kerala

യൂണിവേഴ്‌സിറ്റി കോളജില്‍ ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയര്‍പേഴ്സണ്‍

എസ് എഫ് ഐ സ്ഥാനാര്‍ഥി കോഴിക്കോട് സ്വദേശിനിയായ എന്‍ എസ് ഫരിഷ്തയാണ് ചെയര്‍പേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ടത്

Published

|

Last Updated

തിരുവനന്തപുരം | യൂണിവേഴ്‌സിറ്റി കോളജില്‍ ഒന്നര നൂറ്റാണ്ടിനിടെ ആദ്യ വനിതാ ചെയര്‍പേഴ്സണ്‍. കോഴിക്കോട് സ്വദേശിനിയായ എന്‍ എസ് ഫരിഷ്തയാണ് ചെയര്‍പേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ടത്. 158 വര്‍ഷത്തിനിടെ ആദ്യമായാണ് കോളേജിന് വനിതാ ചെയര്‍ പേഴ്‌സണ്‍ ഉണ്ടാവുന്നത്. എസ് എഫ് ഐ സ്ഥാനാര്‍ഥിയായാണ് ഫരിഷ്ത മത്സരിച്ചത്.

എസ് എഫ് ഐക്ക് വന്‍ മേധാവിത്വമുളള യൂണിവേഴ്‌സിറ്റി കോളജില്‍ ആദ്യമായാണ് വനിത ചെയര്‍പേഴ്‌സണിനെ തെരെഞ്ഞെടുക്കുന്നത്. 1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുന്‍ പ്രസിഡന്റായിരുന്നു. കെ എസ് യു സ്ഥാനാര്‍ഥി എ എസ് സിദ്ധിയെ തോല്‍പ്പിച്ചാണ് ഫരിഷ്തയുടെ ജയം. മത്സരിച്ച മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ പ്രതിനിധികള്‍ വിജയിച്ചു.

14 അംഗ പാനലില്‍ ഒമ്പത് സീറ്റിലേക്കും പെണ്‍കുട്ടികളായിരുന്നു എസ് എഫ് ഐക്കായി മത്സരിച്ചത്. കഴിഞ്ഞ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ശ്രമമെന്നും ഒന്നായി നിന്ന് കൂട്ടായ്മയിലൂടെ മുന്നോട്ട് പോവുമെന്നും ഫരിഷ്ത പ്രതികരിച്ചു.