Connect with us

Kerala

ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്നും ക്രൂരമര്‍ദനം

ആര്യന്‍കാവ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

തിരുവനന്തപുരം | വെള്ളറട ഇമ്മാനുവല്‍ കോളജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്നും ക്രൂരമര്‍ദനമേറ്റു. നെയ്യാറ്റിന്‍കര സ്വദേശി മനു എസ് കുമാറിനാണ് മര്‍ദനമേറ്റത്. മനു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

റാഗിങ്ങിന്റെ ഭാഗമായി പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് മനുവിന്റെ പരാതിയില്‍ പറയുന്നത്. അതേസമയം തേനീച്ചക്കൂടിന് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നെന്നാണ് കോളജ് അധികൃതരുടെ ഭാഗത്തുനിന്നുമുള്ള വിശദീകരണം.

സംഭവത്തില്‍ ആര്യന്‍കാവ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Latest