Connect with us

Kerala

ഏറ്റ്മാനൂരില്‍ പിടികൂടിയ മത്സ്യത്തില്‍ രാസവസ്തുക്കളില്ലെന്ന് പരിശോധന ഫലം

രാസവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും മീന്‍ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം

Published

|

Last Updated

തിരുവനന്തപുരം  | ഏറ്റുമാനൂരില്‍ സംശയത്തെ തുടര്‍ന്ന് പിടികൂടിയ മത്സ്യത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നല്‍കുമെന്ന് നഗരസഭ അറിയിച്ചു.

അതേ സമയം രാസവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും മീന്‍ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം. ഇന്നലെ വൈകിട്ടാണ് മൂന്ന് ടണ്‍ പഴകിയ മത്സ്യവുമായി ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്