Connect with us

Kerala

അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.

Published

|

Last Updated

കൊല്ലം | അഷ്ടമുടിക്കായിലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ് ,മുട്ടത്തുമൂല ഭാഗങ്ങളിലായാണ് മത്സ്യങ്ങള്‍ ഒന്നടങ്കം ചത്തുപൊങ്ങിയത്.

ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങിത്തുടങ്ങിയത്. മലിനീകരണമാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിനു കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് ദുര്‍ഗന്ധം ശക്തമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി.

 

 

Latest