Kerala
പെരിയാറിലെ മത്സ്യക്കുരുതി; രാസമാലിന്യമെന്ന് റിപ്പോര്‍ട്ട്
41 കോടി രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്.
കൊച്ചി|പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. മത്സ്യ മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കുഫോസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ ബി മധുസൂദനക്കുറുപ്പാണ് സമിതിയുടെ ചെയര്‍മാന്‍.
പെരിയാറില്‍ മത്സ്യക്കുരുതി ഉണ്ടായി രണ്ടു മാസം കഴിഞ്ഞിട്ടും കാരണക്കാരായവര്‍ക്കെതിരായ നടപടിയും കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും ഒന്നുമായിട്ടില്ല. മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍ അശാസ്ത്രീയമാണെന്നുമാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
41 കോടി രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സമിതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.