Connect with us

Kerala

കൊല്ലം മുണ്ടക്കലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കൂടെയുണ്ടായിരുന്ന ബര്‍ണാഡ് നീന്തി രക്ഷപ്പെടുകയായിരുന്നു

Published

|

Last Updated

കൊല്ലം | കൊല്ലം മുണ്ടക്കലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ബില്‍ക്കിസ് ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ശക്തമായ മഴയിലും കാറ്റിലും വള്ളം മറയുകയായിരുന്നു. സംഭവസമയം രണ്ടുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.കൂടെയുണ്ടായിരുന്ന ബര്‍ണാഡ് നീന്തി രക്ഷപ്പെടുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Latest