Kerala
മത്സ്യത്തൊഴിലാളിയെ വേമ്പനാട് കായലില്‍ കാണാതായി
വല വിരിയ്ക്കല്‍ ജോലി നടക്കുമ്പോള്‍ സുനില്‍ വള്ളത്തില്‍ നിന്നും കായലിലേക്ക് വീഴുകയായിരുന്നു

കോട്ടയം | മത്സ്യബന്ധന ജോലിക്കിടയില്‍ വേമ്പനാട് കായലില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ആര്‍പ്പൂക്കര പഞ്ചായത്തില്‍ മഞ്ചാടിക്കരി സുനില്‍ ഭവനില്‍ സുനില്‍കുമാര്‍ (43) ആണ് കാണാതായത്. ചൊവ്വാഴ്ച രാത്രി ഏകദേശം 12 മണിയോടെയാണ് സംഭവം.
പുത്തന്‍ കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വല വിരിയ്ക്കല്‍ ജോലി നടക്കുമ്പോള്‍ സുനില്‍ വള്ളത്തില്‍ നിന്നും കായലിലേക്ക് വീഴുകയായിരുന്നു. സമീപവാസിയായ ചക്രപുരയ്ക്കല്‍ ജോഷിയും മത്സ്യബന്ധനത്തിന് ഒപ്പം ഉണ്ടായിരുന്നു.
കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി പുലര്‍ച്ചെ വരെ തിരച്ചില്‍ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായില്ല. ഏഴുമണിയോടെ വീണ്ടും തിരച്ചില്‍
ആരംഭിച്ചിട്ടുണ്ട്
---- facebook comment plugin here -----