Connect with us

fort kochi firing

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: തോക്കുകൾ നൽകാതെ നാവിക സേന

അന്വേഷണം പ്രതിസന്ധിയിൽ

Published

|

Last Updated

മട്ടാഞ്ചേരി | ഫോർട്ട്‌കൊച്ചി കടൽത്തീരത്ത് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണം പ്രതിസന്ധിയിൽ. സംഭവം നടന്ന് ഒമ്പത് ദിവസമായിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പരിശോധനക്കായി നാവിക സേന തോക്കുകൾ പോലീസിന് കൈമാറാത്തതാണ് അന്വേഷണത്തിൽ പ്രതിസന്ധിയുണ്ടാക്കുന്നത്. ഇത് ലഭിച്ചാൽ മാത്രമേ വെടിയുണ്ട ഏത് തോക്കിൽ നിന്നുള്ളതാണെന്ന് കണ്ടെത്താൻ കഴിയൂ.

ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ തോക്കുകൾ നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് നാവിക സേനയെന്നാണ് വിവരം. തോക്കുകൾ നൽകണമെന്ന് പോലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ആയുധങ്ങളുടെ പട്ടിക നാവിക സേന പോലിസിന് കൈമാറിയിരുന്നു. തോക്കുകൾ ഇന്നലെ കൈമാറുമെന്നായിരുന്നു പ്രതീക്ഷ.

അതേസമയം, സംഭവ ദിവസം അതേ ദിശയിൽ വേറെ കപ്പലുകൾ കടന്നു പോയിട്ടുണ്ടോയെന്ന് കോസ്റ്റ് ഗാർഡിനോട് പോലീസ് ആരാഞ്ഞു. ഇത് സംബന്ധിച്ച റിപോർട്ട് കിട്ടിയാൽ പോലീസ് തുടർ നടപടികളുമായി മുന്നോട്ടു പോകും.

Latest